Publish Date: Sun, 23 Oct 2022 (11:23 IST)
Updated Date: Sun, 23 Oct 2022 (11:25 IST)
പാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. കൊടുവായൂര്‍ കാക്കിയൂര്‍ ആണ്ടിത്തറയിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. കാക്കിയൂര്‍ സ്വദേശി വയ്യാപുരിയുടെ മുഖം കടിച്ച് മാംസം എടുത്തു. സ്റ്റിച്ച് ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു.
ആക്രമിക്കാന്‍ വന്ന തെരുവുനായയെ ഓടിക്കാന്‍ കല്ലെടുക്കാന്‍ കുനിഞ്ഞപ്പോള്‍ നായ മുഖത്ത് കടിക്കുകയായിരുന്നു. കണ്ണന്‍, കോമള എന്നിവര്‍ക്കും പരിക്കേറ്റു.