ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികയെ നായ്ക്കൾ കൊന്നു തിന്നു
വയോധികയെ ആശുപത്രിയില്‍ തെരുവ്‌നായ്ക്കള്‍ കൊന്ന് തിന്നു
ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികയുടെ മൃതദേഹം നായ്ക്കൾ തിന്ന നിലയിൽ. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയില്‍ ഞായറാഴ്ച്ചയാണ് സ്ത്രീയുടെ മൃതശരീരം കണ്ടത്. എൺപതുകാരിയായ വയോധികയെ കാണാതായതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്.
തെരുവില്‍ അലഞ്ഞ് നടന്നിരുന്ന വയോധികയെ അവശനിലയിലായതിനെ തുടർന്ന് പൊലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആരും ശ്രദ്ധിക്കാനില്ലാതെ കിടന്ന ഇവരെ മാർച്ച് 19നാണ് കാണാതാകുന്നത്. ഇതേതുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകാനൊന്നും നിന്നില്ല. വയോധികയെ തിരിച്ചറിഞ്ഞുവെന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് പറയുന്നു.