Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

ഡോളർക്കടത്ത്: ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം

വാർത്തകൾ
, ബുധന്‍, 3 ഫെബ്രുവരി 2021 (07:58 IST)
കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിയ്ക്കുന്ന അഡീഷണൽ സിജെ‌എം കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും, കള്ളപ്പണം വെളുപ്പിച്ചു എന്ന ഇഡി കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു, അതിനാൽ ഈ കേസിൽ കൂടി ഡോളർക്കടത്ത്: ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം ലഭിച്ചാൽ ശിവശങ്കറിന് ജയിൽ മോചിതനാകാം. കേസിൽ തനിയ്ക്കെതിരെ തെളിവുകൾ ഒന്നും ഹാജരാക്കാൻ സാധിച്ചിട്ടില്ല എന്നും, കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികൾ മാത്രമാണ് തനിയ്ക്കെതിരെ ഉള്ളത് എന്നും ജാമ്യാപേക്ഷയിൽ ശിവശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ ശിവശങ്കർ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്നും, ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് മറുവാദം ഉന്നയിച്ചു. ഡോളർ കടത്ത് കേസിൽ നിലവിൽ ശിവശങ്കർ റിമാൻഡിലാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദേശ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ഉപയോക്താക്കൾക്ക് എത്തിയ്ക്കും: കൊച്ചിയിൽ സമാന്തര എക്സേചേഞ്ചുകൾ