Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ആത്മഹത്യയ്ക്ക് ശ്രമിച്ച 21 കാരി മരിച്ചു; ജീവനൊടുക്കിയത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന്

അഫ്‌സാനയുടെ ഭര്‍ത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് രാത്രി അറസ്റ്റ് ചെയ്തു

Dowry death in Thrissur
, ബുധന്‍, 10 ഓഗസ്റ്റ് 2022 (10:44 IST)
സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡന മരണം. തൃശൂര്‍ പെരിഞ്ഞനം കൊറ്റക്കുളത്ത് രണ്ടുദിവസം മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫ്‌സാന (21) മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 
 
അഫ്‌സാനയുടെ ഭര്‍ത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് രാത്രി അറസ്റ്റ് ചെയ്തു. അമല്‍ റിമാന്‍ഡിലാണ്. 
 
അമലും അഫ്‌സാനയും പെരിഞ്ഞനം മൂന്നുപീടികയിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ഒന്നര വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. അഫ്‌സാന ലാബ് ടെക്‌നീഷ്യനും അമല്‍ മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാരനുമാണ്. വിവാഹത്തിനുശേഷം പണത്തിന്റെ പേരില്‍ അമല്‍ അഫ്‌സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Langya Virus in China: ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി, 35 പേര്‍ക്ക് രോഗം !