Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശ്വാസ്യത തെളിയിക്കാന്‍ സ്വയം മരുന്നു കഴിച്ച ഡോ. പി എ ബൈജു മരിച്ചു; മരണം ഒന്‍പതു വര്‍ഷത്തെ അബോധാവസ്ഥയ്ക്കു ശേഷം

വിശ്വാസ്യത തെളിയിക്കാന്‍ മരുന്നുകഴിച്ച ഡോ പി എ ബൈജു മരിച്ചു

വിശ്വാസ്യത തെളിയിക്കാന്‍ സ്വയം മരുന്നു കഴിച്ച ഡോ. പി എ ബൈജു മരിച്ചു; മരണം ഒന്‍പതു വര്‍ഷത്തെ അബോധാവസ്ഥയ്ക്കു ശേഷം
മൂവാറ്റുപുഴ , തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (15:22 IST)
മരുന്നിന്റെ വിശ്വാസ്യത തെളിയിക്കുന്നതിനായി മരുന്നു കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ആയുര്‍വേദ ഡോക്‌ടറായ പി എ ബൈജു അന്തരിച്ചു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന ബൈജു. രോഗിക്ക് കുറിച്ചു നല്കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനായി ബൈജു മരുന്നു കഴിക്കുകയും തുടര്‍ന്ന് അബോധാവസ്ഥയില്‍ ആകുകയുമായിരുന്നു.
 
മൂവാറ്റുപുഴ സ്വദേശിയായ ബൈജു സൈബന്‍വാലി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറായിരുന്നു. 2007 ജനുവരി 24നാണ്  ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സൈബന്‍വാലി സ്വദേശി ശാന്തയ്ക്ക് ഇദ്ദേഹം മരുന്നു നല്‍കിയത്. എന്നാല്‍, ഈ മരുന്നു കഴിച്ചതിനെ തുടര്‍ന്ന് ശാന്തയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മരുന്നുമായി ഡോക്‌ടറെ കാണാന്‍ എത്തുകയായിരുന്നു.
 
എന്നാല്‍, താന്‍ നല്കിയ മരുന്നിന് കുഴപ്പമില്ലെന്ന് പറഞ്ഞ ഡോ. ബൈജു വിശ്വാസ്യത തെളിയിക്കാന്‍ മരുന്നു കഴിക്കുകയും തളര്‍ന്നു വീഴുകയുമായിരുന്നു. അബോധാവസ്ഥയിലായ ബൈജുവിനെ ഉടന്‍ തന്നെ അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചെങ്കിലും അബോധാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയ്യപ്പന്‍മാര്‍ എത്തുന്നത് കല്ലും മുള്ളും ചവിട്ടി മല കയറാനാണ്, അവര്‍ക്ക് സര്‍ക്കാര്‍ ആകാശ പരവതാനി വിരിക്കേണ്ട കാര്യമില്ല: സുരേഷ് ഗോപി