Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദ്ദിച്ച കേസ്: ക്രൈംബ്രാഞ്ച് അന്വേഷിക്കും

Dr Rahul Mathew

ശ്രീനു എസ്

, വെള്ളി, 25 ജൂണ്‍ 2021 (09:31 IST)
മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്. അതേസമയം ഇന്ന് ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള മെഡിക്കല്‍ ഓഫീസേഴ്സ് ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു. ഇന്ന് രാവിലെ 10മണിമുതല്‍ 11മണിവരെ ഓപി സേവനങ്ങള്‍ നിര്‍ത്തിവച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
 
കൊവിഡ് ഡ്യൂട്ടിക്കിടെ തന്നെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു ആണ് രാജിവച്ചത്. സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ അഭിനാഷ് ചന്ദ്രനെതിരെയായിരുന്നു പരാതി നല്‍കിയിരുന്നത്. മെയ് 14നായിരുന്നു പരാതി നല്‍കിയിരുന്നത്. 
 
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ പൊലീസുകാരന്റെ മാതാവിന്റെ ജീവിന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചികിത്സയില്‍ പിഴവുണ്ടായെന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടുപോലും തനിക്ക് നീതി ലഭിച്ചില്ലെന്നും ഡോക്ടര്‍ പറയുന്നു. കോവിഡ് ബാധിതനായിരുന്നതിനാലാണ് അഭിനാഷിനെ അറസ്റ്റുചെയ്യാന്‍ സാധിക്കാത്തതെന്നാണ് പൊലീസ് ഭാഷ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രവാദി സ്വപ്‌നത്തില്‍ ബലാത്സംഗം ചെയ്യുന്നു; വിചിത്ര പരാതിയുമായി യുവതി