Publish Date: Sat, 21 Mar 2026 (13:59 IST)
Updated Date: Sat, 21 Mar 2026 (14:02 IST)
കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിലെ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. 2023 മെയ് 10 ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്ന കൊലപാതകത്തില്‍ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സെഷന്‍സ് ജഡ്ജി പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.
സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കി മെഡിക്കല്‍ ബോര്‍ഡ് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് പ്രതാപ് ജി പടിക്കല്‍ ഹാജരായി. സ്പെഷ്യല്‍ പ്രോസിക്യൂഷന്‍ 70 സാക്ഷികളെയും 27 രേഖകളെയും 23 തെളിവുകളെയും കോടതിയില്‍ ഹാജരാക്കി.