തലമുഖ്യം: അടൂരില്‍ ഹെല്‍മറ്റ് ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച് ഡ്രൈവര്‍
പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തേക്ക് സര്‍വീസിനു പോയ ബസിലെ ഡ്രൈവര്‍ ഷിബു തോമസ് ആണ് ഹെല്‍മറ്റ് ധരിച്ച് വണ്ടി ഓടിച്ചത്.
അടൂരില്‍ ഹെല്‍മറ്റ് ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച് ഡ്രൈവര്‍. കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തേക്ക് സര്‍വീസിനു പോയ ബസിലെ ഡ്രൈവര്‍ ഷിബു തോമസ് ആണ് ഹെല്‍മറ്റ് ധരിച്ച് വണ്ടി ഓടിച്ചത്. സമരാനുകൂലികളുടെ ആക്രമണം ഉണ്ടായേക്കുമെന്ന് ഭയന്നാണ് ഷിബു ഹെല്‍മറ്റ് ധരിച്ച് വാഹനമോടിച്ചത്.
ഈ ബസ് അടൂരില്‍ വച്ച് സമരാനുകൂലികള്‍ തടഞ്ഞു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയാണ് ആരംഭിച്ചത്. പശ്ചിമബംഗാളിലും പണിമുടക്ക് ശക്തമാണ്. ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമാണ്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ്സുകളുടെ സര്‍വീസ് നിര്‍ത്തിവച്ചതോടെ സാധാരണ കാര്‍ ബുദ്ധിമുട്ടിലായി. വാഹനങ്ങള്‍ ലഭിക്കാതായതോടെ പ്രധാന ബസ്റ്റാന്‍ഡുകളിലെല്ലാം യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. പോലീസ് സംരക്ഷണം ഇല്ലാത്തതിനാല്‍ ബസ് എടുക്കാന്‍ സാധിക്കില്ലെന്നും പോലീസ് സംരക്ഷണം നല്‍കിയാല്‍ സര്‍വീസ് നടത്താമെന്നും ബസ് ജീവനക്കാര്‍ പറയുന്നു.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നവര്‍ റെയില്‍വേ സ്റ്റേഷനില്‍ വാഹനം കിട്ടാതെ കുടുങ്ങിക്കിടക്കുകയാണ്. അത്യാവശ്യ സേവനമേഖലയായിട്ടും ഇവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ എത്താനായിട്ടില്ല. മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെ വാഹനം എത്തിക്കാനാണ് ശ്രമിക്കുന്നത്.