Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിമുതല്‍ പുതിയ വാഹനത്തിന് രണ്ടു ദിവസത്തിനകം രജിസ്‌ട്രേഷന്‍

ഇനിമുതല്‍ പുതിയ വാഹനത്തിന് രണ്ടു ദിവസത്തിനകം രജിസ്‌ട്രേഷന്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 23 ഫെബ്രുവരി 2024 (10:55 IST)
പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ 'Vahan' പോര്‍ട്ടല്‍ വഴി അപേക്ഷ ലഭിച്ചാല്‍ രണ്ടു പ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്ട്രേഷന്‍ നമ്പര്‍ അനുവദിക്കണമെന്നു നിര്‍ദേശിച്ചു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കും. ഏതെങ്കിലും രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അക്കാര്യം വൃക്തമായി രേഖപ്പെടുത്തണം.
 
പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി 'Vahan' വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ ചട്ടം 47 ല്‍ നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ Annexure B പ്രകാരം ഉള്‍പ്പെടുത്തണം. ഈ രേഖകളെക്കാള്‍ യാതൊരു അധിക രേഖകളും ആവശ്യപ്പെടാന്‍ പാടില്ല.
 
വാഹനം ഒരു സ്ഥാപനത്തിന്റെ സ്ഥാപന മേധാവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഈ വ്യക്തികളുടെ വൃക്തിഗത ആധാര്‍, PAN വിവരങ്ങള്‍ വേണമെന്ന് നിര്‍ബന്ധിക്കരുത്. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ പേരിലുള്ള PAN, TAN വിവരങ്ങള്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആണ്‍കുഞ്ഞ് പിറക്കാന്‍ ഏത് സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം? വിവാഹ ദിവസം കുറിപ്പെഴുതിയ ഭര്‍ത്താവിനെതിരെ യുവതി ഹൈക്കോടതിയില്‍