Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളക്കെട്ടില്‍ വണ്ടി നിന്നു പോയാല്‍ വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്!

വെള്ളക്കെട്ടില്‍ വണ്ടി നിന്നു പോയാല്‍ വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്!

സിആര്‍ രവിചന്ദ്രന്‍

, ശനി, 3 സെപ്‌റ്റംബര്‍ 2022 (15:22 IST)
വെള്ളക്കെട്ടില്‍ വണ്ടി നിന്നു പോയാല്‍ വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്. വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ വണ്ടിയില്‍ നിന്ന് ഇറങ്ങി തള്ളി മാറ്റാനാണ് ശ്രമിക്കേണ്ടത്. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വാഹനം വെള്ളക്കെട്ടിലൂടെ പോകുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രമാണ് ഓടിക്കേണ്ടത്. മഴക്കാലത്ത് വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലോ മലഞ്ചരിവിലോ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയോ വാഹനം നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. 
 
വാഹനം വെള്ളത്തിലൂടെ പോകുമ്പോള്‍ എസി ഓഫ് ചെയ്യാനും മറക്കരുത്. കൂടാതെ മഴക്കാലത്ത് ഗൂഗിളിനെ ആശ്രയിച്ച് മാത്രം വാഹനമോടിക്കുന്നതും ഒഴിവാക്കുക. കൂടാതെ വാഹനത്തിന്റെ ടയറിന്റെയും മറ്റു പ്രധാന ഭാഗങ്ങളുടെയും കാര്യക്ഷമതയും ഉറപ്പുവരുത്തുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 കാരി ഗുരുതരാവസ്ഥയില്‍