ഒഴുക്കില്‍പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മുങ്ങിമരിച്ചു

Webdunia
തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (20:13 IST)
നെയ്യാറിലെ ശക്തമായ ഒഴുക്കില്‍ പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച ആള്‍ മുങ്ങിമരിച്ചു. മുങ്ങിയ ആളെ രക്ഷിക്കാന്‍ ശ്രമിച്ച ഓലത്താന്നി പാതിരിശേരി കടവിലാണ് ഓലത്താന്നി മേലേ താഴ്മകാട് റോഡരികത്തു വീട്ടില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന വിപിന്‍ (35) ആണ് മുങ്ങിമരിച്ചത്. കോവളം ആഴാകുളം സ്വദേശി ശ്യാമിനെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് വിപിന്‍ ഒഴുക്കില്‍ പെട്ട് മുങ്ങിമരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വിപ്പിന്റെ വര്‍ക്ക് ഷോപ്പില്‍ വാഹനം നന്നാക്കുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ എത്തിയ സുഹൃത്തുക്കളായ നന്ദു, സുമന്‍ എന്നിവര്‍ക്കൊപ്പം ശ്യാമും പിന്നീട് കുളിക്കാനായി ആറ്റിലേക്ക് പോയി. എന്നാല്‍ കുത്തൊഴുക്കുള്ള ആറിന്റെ മറുകരയിലേക്ക് നീന്തിയ ശ്യാമിനെ മറ്റുള്ളവര്‍ വിലക്കിയെങ്കിലും അയാള്‍ മുന്നോട്ടുപോയി. എന്നാല്‍ ഇതിനിടെ ഇയാള്‍ മുങ്ങിപ്പോയി.
 
ഇത് കണ്ട വിപിന്‍ ശ്യാമിനെ രക്ഷിക്കാനായി വെള്ളത്തില്‍ ചാടി. എന്നാല്‍ ഇരുവരും ശക്തമായ ഒഴുക്കില്‍ പെട്ട് മുങ്ങിപ്പോയി. വിവരം അറിഞ്ഞെത്തിയ നെയ്യാറ്റിന്‍കര പോലീസും ഫയര്‍ ഫോഴ്‌സ് സ്‌കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് വിപ്പിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഒഴുക്കില്‍ പെട്ട ശ്യാമിനെ കിട്ടിയില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

'അയാളൊരു നേതാവാണോ, പറഞ്ഞിടത്ത് നിൽക്കണ്ടേ'; വിഡി സതീശനെതിരെ എൻഎസ്എസ്

ഇടതുപക്ഷം അധികാരത്തില്‍ എത്തിയ ശേഷം കേരളത്തില്‍ വര്‍ഗീയ കലാപങ്ങളില്ല: വെള്ളാപ്പള്ളി

നിയമസഭാ തിരഞ്ഞെടുപ്പ് 2026: കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ രണ്ടാം വാരമാകാന്‍ സാധ്യത

സന്ദീപിനെ പാലക്കാട്ടേക്ക് തട്ടും, തൃശൂര്‍ കൊടുക്കില്ല; ഗ്രൂപ്പ് പോര് തുടങ്ങി

അന്വേഷണം യുഡിഎഫ് നേതൃത്വത്തിലുള്ള ബോര്‍ഡിലേക്ക്; എസ്.ഐ.ടിയില്‍ ഇപ്പോള്‍ തൃപ്തിയില്ലെന്ന് മുരളീധരന്‍

അടുത്ത ലേഖനം
Show comments