ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഗവര്‍ണറുടെ നീക്കമെന്ന് പിണറായി കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ ആര്‍എസ്എസിന്റെ ചട്ടുകമായി പ്രവൃത്തിക്കുകയാണ്. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ഗവര്‍ണറുടേത്. വൈസ് ചാന്‍സലര്‍മാരോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. ഇല്ലാത്ത അധികാരം പ്രയോഗിക്കാമെന്ന് ആരും ധരിക്കരുത്. ഉത്തരം താങ്ങുന്നത് താനാണെന്ന ഭാവം ചിലര്‍ക്കുണ്ട്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നതിനു തുല്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.