തിരുവനന്തപുരം : അടിമലത്തുറ കടലില്‍ കളിക്കാനിറങ്ങിയ കാഞ്ഞിരംകുളം സര്‍ക്കാര്‍ കോളേജിലെ ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങിമരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. വെങ്ങാനൂര്‍ സ്വദേശി ജീവനാണ് കടലിലെ ശക്തമായ ഒഴുക്കില്‍ പെട്ടു മരിച്ചത്. പാറ്റൂര്‍ സ്വദേശി പാര്‍ത്ഥസാരഥിയെയാണ് കാണാതായത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ദുരന്തം ഉണ്ടായത്. മത്സ്യതൊഴിലാളികള്‍ എത്തി ജീവനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാര്‍ത്ഥസാരഥിക്കുവേണ്ടിയുള തിരച്ചില്‍ തുടരുകയാണ്.