ഓണക്കാലത്ത് മാത്രം ലഹരിമരുന്ന് കേസുകളിൽ അറസ്റ്റിലായവർ 817 പേർ, കണക്കുകൾ പുറത്തുവിട്ട് എക്സൈസ് ഡിപ്പാർട്ട്മെൻ്റ്

Webdunia
ശനി, 17 സെപ്‌റ്റംബര്‍ 2022 (14:17 IST)
ഓണക്കാലത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് ആഗസ്റ്റ് 5 നു ആരംഭിച്ച ഓണം സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് സെപ്റ്റംബർ 12 നാണ് അവസാനിച്ചത്. ഇക്കാലയളവിൽ മാത്രം മദ്യവുമായി ബന്ധപ്പെട്ട് 2425 കേസുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട് 803 കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
 
സംസ്ഥാനത്ത് ഈ സമയത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകൾ ഇങ്ങനെ
 
മദ്യവുമായി ബന്ധപ്പെട്ട കേസുകൾ 2425 എണ്ണം
 
അറസ്റ്റിൽ ആയ പ്രതികൾ : 1988  പേർ  
സ്പിരിറ്റ് :  491 ലിറ്റർ 
ചാരായം : 1022  ലിറ്റർ 
കോട : 40073 ലിറ്റർ 
 
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ 803  എണ്ണം 
 
അറസ്റ്റിൽ ആയ പ്രതികൾ : 817 പേർ 
കഞ്ചാവ് : 519 കിലോഗ്രാം 
കഞ്ചാവ് ചെടികൾ : 396 എണ്ണം 
ഹാഷിഷ് ഓയിൽ : 4925 ഗ്രാം 
ഹെറോയിൻ : 105  ഗ്രാം 
MDMA : 611 ഗ്രാം 
മെത്താംഫിറ്റമിൻ : 63.58 ഗ്രാം 
 
ഇവ കൂടാതെ ഓപ്പിയം, മാജിക് മഷ്‌റൂം, ചരസ്, LSD സ്റ്റാമ്പുകൾ, കുഴൽപ്പണം, മയക്കുമരുന്ന് ഗുളികകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. മദ്യവും മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകളിൽ നൂറിലേറെ വാഹനങ്ങളും സ്‌പെഷ്യൽ ഡ്രൈവിൽ പിടിച്ചെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments