Drug Use increased in Kochi: കൊച്ചിയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു; ഹോട്ടല്‍ മുറികളിലും ഫ്‌ളാറ്റുകളിലും എല്ലാം സുലഭം !

സമൂഹമാധ്യമങ്ങളിലൂടെ കോഡ് ഭാഷ വഴിയാണ് പലരും ലഹരിക്കായി ഒത്തുകൂടുന്നത്

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2022 (08:16 IST)
Drug use increased in Kochi : കൊച്ചി നഗരത്തിലെ ഹോട്ടലുകളിലും ഫ്‌ളാറ്റുകളിലും ലഹരി മാഫിയ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. വാടക വീടുകള്‍, ഫ്‌ളാറ്റുകള്‍, ഹോട്ടല്‍ മുറികള്‍ എന്നിവയിലാണ് പ്രധാനമായും ലഹരി ഇടപാടുകള്‍ നടക്കുന്നത്. ദമ്പതികളെന്ന വ്യാജേന മുറിയെടുക്കുന്ന യുവാക്കളും യുവതികളുമാണ് ലഹരിയുടെ പിടിയില്‍ അകപ്പെടുന്നത്. ഹോട്ടല്‍ ഉടമകള്‍ ഇവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കി കൊടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എംഡിഎംഎ, എല്‍എസ്ഡി ഉള്‍പ്പെടുന്ന സിന്തറ്റിക് ലഹരിമരുന്നുകള്‍ കൊച്ചി നഗരത്തില്‍ സുലഭമായി ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. ലഹരി ഇടപാടുകള്‍ക്ക് യാതൊരു മറയുമില്ലെന്നാണ് പൊലീസ് ഉള്‍പ്പെടെ പറയുന്നത്. 
 
സമൂഹമാധ്യമങ്ങളിലൂടെ കോഡ് ഭാഷ വഴിയാണ് പലരും ലഹരിക്കായി ഒത്തുകൂടുന്നത്. കൊച്ചിയിലെ ഹോട്ടല്‍ ഉടമകള്‍ അടക്കം ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നു. ഫ്‌ളാറ്റുകളും വീടുകളും വാടകയ്‌ക്കെടുത്ത് ലഹരി പാര്‍ട്ടികള്‍ നടത്തുന്നവരും ഉണ്ട്. നഗരത്തില്‍ കര്‍ശനമായ പരിശോധന നടത്താനാണ് പൊലീസിന്റെ എക്‌സൈസിന്റെയും തീരുമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments