Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണം വാരാഘോഷ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കും

ഓണം വാരാഘോഷ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കും

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 23 ഓഗസ്റ്റ് 2022 (19:40 IST)
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കും. ആഘോഷ പരിപാടികള്‍ നടക്കുന്നയിടങ്ങളിലും കൂട്ടായ്മകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണമെന്നു നിര്‍ദേശം നല്‍കി.ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, കമാനങ്ങള്‍ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചു മാത്രമേ നിര്‍മിക്കാവൂ. ഓണാഘോഷ വേദികളില്‍ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ കൊണ്ടുവരുന്നതു പൂര്‍ണമായി ഒഴിവാക്കണം. 
 
പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കണം. ജൈവ, അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാനായി സ്ഥാപിക്കുന്ന ബിന്നുകളില്‍ അവ തരിതിരിച്ചു നിക്ഷേപിക്കുന്ന കാര്യവും പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.സംസ്ഥാന ശുചിത്വ മിഷനാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanna Marin: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു, മദ്യലഹരിയിൽ പ്രധാനമന്ത്രി നൃത്തം ചെയ്യാമോ? എന്താണ് സോളിഡാരിറ്റി വിത്ത് സന ക്യാമ്പയിൻ?