Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ട്രെയിനുകള്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിക്കും

സംസ്ഥാനത്ത് ട്രെയിനുകള്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിക്കും

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 7 ഒക്‌ടോബര്‍ 2022 (09:13 IST)
സംസ്ഥാനത്ത് ട്രെയിനുകള്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിക്കും. മന്ത്രി സഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മയക്കുമരുന്ന് കടന്നുവരാനിടയുള്ള എല്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ക്കശമാക്കും. വിദ്യാഭ്യാസ സ്ഥാപന പരിസരത്തുള്ള കടകളില്‍  ലഹരി വസ്തു ഇടപാടു കണ്ടാല്‍ കട അടപ്പിക്കും. പിന്നീട് തുറക്കാന്‍ അനുവദിക്കില്ല. സ്‌കൂളുകളില്‍ പ്രവേശിച്ചുള്ള കച്ചവടം പൂര്‍ണമായും തടയും. പാര്‍ലമെന്റ് പാസാക്കിയ പി.ഐ.ടി.എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാകും. 
 
ഇതു പ്രകാരമുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ പൊലീസിനും എക്‌സൈസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കേസുകളില്‍ ഒന്നിലധികം തവണ ഉള്‍പ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കുകയും അവരെ നിരന്തരം നിരീക്ഷിക്കുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചടയമംഗലത്ത് സംഘര്‍ഷത്തിനിടെ പിടിച്ചു മാറ്റാന്‍ ചെന്നയാള്‍ തലയ്ക്ക് അടിയേറ്റ് മരണപ്പെട്ടു