Select Your Language

Notifications

webdunia
webdunia
webdunia
webdunia

മയക്കുമരുന്ന് വേട്ട: മോഡേണ്‍ ബൈക്കുകളില്‍ കറങ്ങുന്ന യുവാക്കള്‍ പിടിയില്‍

മയക്കുമരുന്ന് വേട്ട: മോഡേണ്‍ ബൈക്കുകളില്‍ കറങ്ങുന്ന യുവാക്കള്‍ പിടിയില്‍

എ കെ ജെ അയ്യര്‍

, ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (17:58 IST)
അതിമാരക ശേഷിയുള്ള മയക്കു മരുന്ന് കടത്താന്‍ പുത്തന്‍ തന്ത്രവുമായി അടിപൊളി ബൈക്കില്‍ കറങ്ങുന്ന രണ്ട് യുവാക്കളെ എക്‌സൈ സംഘം പിടികൂടി. എറണാകുളം പൂണിത്തുറ സ്വദേശികളായ സൗരവ് (21), അലന്‍ (21) എന്നിവരാണ് ആഡംബര ബൈക്കില്‍ സഞ്ചരിക്കവേ ഹെല്‍മറ്റിനുള്ളിലും ശരീര ഭാഗങ്ങളിലുമായി സൂക്ഷിച്ച മയക്കു മരുന്നുമായി പിടിയിലായത്.
 
ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന മാരകമായ എല്‍.എസ് ഡി സ്റ്റാമ്പുകള്‍, എം.ഡി.എം.എ ഗുളികകളുമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പ്രദീപ് കുമാറിന് ലഭിച്ച രഹസ്യ വിവരം വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
 
ചില സമയം ഇവര്‍ പെണ്‍കുട്ടികളെ പിറകില്‍ വച്ചുകൊണ്ടായിരിക്കും യാത്ര ചെയ്യുക. ഇത് പൊലീസിന് സംശയമുണ്ടാക്കില്ല എന്നാണ് ഇവര്‍ പറഞ്ഞത്. ഇവര്‍ക്ക് മയക്കു മരുന്ന് എത്തിക്കുന്നവരെ കുറിച്ചു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വന്‍ റാക്കറ്റുകളാവും ഇവര്‍ക്ക് പിറകില്‍ എന്നാണ് സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡോ. റെഡ്ഡീസ് ലാബോറട്ടറീസുമായി ചേർന്ന് ഇന്ത്യയിൽ 10 കോടി വാക്‌സിൻ വിതരണം ചെയ്യുമെന്ന് റഷ്യ