Publish Date: Sun, 14 Mar 2021 (12:38 IST)
Updated Date: Sun, 14 Mar 2021 (12:43 IST)
വാളയാര്‍: വാഹന പരിശോധനയ്ക്കിടെ ലക്ഷങ്ങളുടെ മയക്കുമരുന്ന് കടത്തിയ 31 കാരനെ അധികാരികള്‍ പിടികൂടി. കര്‍ണ്ണാടക സ്വദേശി ഇസ്മായില്‍ എന്നയാളാണ് പിടിയിലായത്.
കോയമ്പത്തൂര്‍ - പാലക്കാട് ഹൈവേയില്‍ പാലക്കാട് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എ.രമേശ്, പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫീസ് എന്നിവരുടെ കൂട്ടായ പരിശോധനയിലാണ് ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.
അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്‌റ് ഉണ്ടായേക്കും എന്നും സൂചനയുണ്ട്.