Webdunia - Bharat's app for daily news and videos

Install App

നഗരസഭാ ഓഫീസിൽ അടിവസ്ത്രം മാത്രം ധരിച്ച് ജീവനക്കാരന്റെ അഴിഞ്ഞാട്ടം;'ഫ്രീ ഷോ' നീണ്ടത് ഒരു മണിക്കൂറോളം

വീട്ടുകാർ ഓട്ടോയുമായി എത്തി നഗരസഭയുടെ പുറകുവശത്തെ ഗെയ്റ്റിലൂടെയാണ് ഇയാളെ കൊണ്ടുപോവുകയായിരുന്നു.

Webdunia
ബുധന്‍, 1 മെയ് 2019 (09:51 IST)
ആലുവ നഗരസഭ ഓഫീസിൽ മദ്യപിച്ചെത്തിയ ജീവനക്കാരൻ അടിവസ്ത്രം മാത്രം ധരിച്ച് അഴിഞ്ഞാടി. ജോലിക്കിടെ മദ്യപിച്ചെത്തിയ ജീവനക്കാരനാണ് മറ്റു ജീവനക്കാരെ അസഭ്യം പറഞ്ഞും സ്റ്റെപ്പിൽ കിടന്നും നഗരസഭാ ഓഫീസിലുള്ളവർക്കും പൊതുജനങ്ങൾക്കും തലവേദന സൃഷ്ടിച്ചത്. ഒരു മണിക്കൂറോളം ഓഫീസിൽ അഴിഞ്ഞാടിയ ഉദ്യോഗസ്ഥനെ അവസാനം വീട്ടുകാർ ഓട്ടോയിൽ എത്തിച്ചാണ് കൊണ്ടുപോയത്.
 
ഓഫീസിലെ വിവിധ സെക്ഷനുകളിലെത്തി മറ്റു ജീവനക്കാരെ അസഭ്യം പറഞ്ഞശേഷം ഒന്നാം നിലയിലേക്ക് കയറുന്ന നടയിൽ കിടന്ന ഇയാളെ സെക്രട്ടറിയുടെ നിർദേശപ്രകാരം രണ്ട് ജീവനക്കാർ ചേർന്ന് പിടിച്ച് വലിച്ച് മുറ്റത്തെത്തിച്ചു. തുടർന്ന് അധികൃതർ തന്നെയാണ് വീട്ടുകാരെ വിവരം അറിയിച്ചത്. വീട്ടുകാർ ഓട്ടോയുമായി എത്തി നഗരസഭയുടെ പുറകുവശത്തെ ഗെയ്റ്റിലൂടെയാണ് ഇയാളെ കൊണ്ടുപോവുകയായിരുന്നു.
 
നഗരസഭധ്യക്ഷ, ഉപാധ്യക്ഷ, സെക്രട്ടറി, സ്ഥിരം സമിതി അധ്യക്ഷൻ എന്നിവരുടെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന നിലയിലേക്ക് കയറുന്ന ഭാഗത്തായാണ് ഇയാൾ കിടന്നിരുന്നത്. നഗരസഭയിൽ ഏറ്റവുമധികം ആളുകൾ വന്നുപോകുന്ന നിലയാണ് ഇത്. കുറച്ച് നാൾക്ക് മുൻപ് ഇതേ ജീവനക്കാരൻ നഗരസഭാ ഓഫീസിലെത്തിയ ഒരാളെ അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. നഗരസഭാധ്യക്ഷയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ ഒത്തുതീർപ്പാക്കുകയായിരുന്നു. അച്ചടക്കം ലംഘനം നടത്തുന്ന ജീവനക്കാർക്കെതിരെ പരാതി പറഞ്ഞാലും അധികൃതർ നടപടിയെടുക്കാറില്ലെന്നും ആരോപണമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments