Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് ഒരുമിച്ചിരുന്ന് മദ്യപിച്ച മൂന്നു യുവാക്കള്‍ കിണറില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം

Drunken Fell Into Well

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (13:57 IST)
തിരുവനന്തപുരത്ത് ഒരുമിച്ചിരുന്ന് മദ്യപിച്ച മൂന്നു യുവാക്കള്‍ കിണറില്‍ വീണു. സംഭവത്തില്‍ ഒരാള്‍ മരണപ്പെട്ടു. പൂവാര്‍ അരുമമാനുര്‍കട കോളനിയില്‍ സുരേഷ്(30) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. കിണറ്റില്‍ വീണ മറ്റുരണ്ടുപേരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 
തെങ്കറക്കോണം സ്വദേശികളായ അരുണ്‍ സിംഗ്, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഏഴരയ്ക്കാണ് സംഭവം നടന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് ഇവരെ കിണറില്‍ നിന്നും പുറത്തെത്തിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹോദരൻ സഹോദരിയെ കഴുത്തു ഞെരിച്ചു കൊന്നു