Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ

Lottery Coimbatore Police
ലോട്ടറി കോയമ്പത്തൂർ പോലീസ്

എ കെ ജെ അയ്യർ

, ബുധന്‍, 25 ഡിസം‌ബര്‍ 2024 (11:07 IST)
കോയമ്പത്തൂര്‍ : തമിഴ് നാട്ടിലെ കോയമ്പത്തൂരില്‍ നിന്ന് കേരള സംസ്ഥാന ലോട്ടറിയുടെ വന്‍ ശേഖരം പിടികൂടി. കേരളത്തിന പുറത്ത് വില്‍ക്കാന്‍ പാടില്ലാത്ത ടിക്കറ്റുകളാണ് പിടിച്ചത്. അനധികൃത ലോട്ടറി വില്‍പ്പന നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ച് കോയമ്പത്തൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് കെ കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള പോലീസ് 8 സംഘങ്ങളായി 30 ലേറെ സ്ഥലങ്ങളില്‍ നടത്തിയ  റെയ്ഡിലായി വിവിധ നറുക്കെടുപ്പുകളുടെ 1900 ടിക്കുകളും ഒപ്പം 2.25 കോടി രൂപയും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാഗരാജ് (42) എന്നയാളെ അറസ്റ്റു ചെയ്തു.
 
കോയമ്പത്തുരിനു പുറമേ സമീപ പ്രദേശങ്ങളായ പൊള്ളാച്ചി, വില്‍പ്പാറ ,കരുമാത്താം പട്ടി, അന്നൂര്‍ എന്നിവിടങ്ങളിലും ഒരേ സമയത്താണ് റെയ്ഡ് നടന്നത്.
 
പിടിയിലായ നാഗരാജ് വാളയാറിലെ ഒരു ലോട്ടറി ഏജന്‍സിയിലെ ക്യാഷ്യറാണ്. ഇയാളുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത 2.25 കോടി രൂപയില്‍ രണ്ടു ലക്ഷം രൂപയോളം വരുന്ന 2000 ന്റ നോട്ടുകളുമുണ്ട്. കേരളാ ലോട്ടറിക്ക് വന്‍ ഡിമാന്‍ഡ് ഉള്ള തിരുപ്പൂര്‍, പൊള്ളാച്ചി പ്രദേശങ്ങളിലായിരുന്നു ഇയാളുടെ അനധികൃത ലോട്ടറിവ്യാപാരം കൂടുതലും നടത്തിയിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ