Webdunia - Bharat's app for daily news and videos

Install App

ഇബുൾ ജെറ്റ് വ്ലോഗർമാരെ കോടതിയിൽ ഹാജരാക്കി: കോടതിമുറിയിലും നാ‌ടകീയ രംഗങ്ങൾ

Webdunia
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (17:48 IST)
ഇ ബുൾ ജെറ്റ് വ്ലോഗർമാരെ കണ്ണൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കി. ആർടിഒ ഓഫീസിൽ രാവിലെ നടന്നതിന് സമാനമായി നാടകീയരംഗങ്ങളാണ് കോടതിയിലും നടന്നത്. പോലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയതായി  ഇ- ബുൾ ജെറ്റ് വ്ലോഗർമാരായ ലിബിനും ഇബിനും ആരോപിച്ചു.
 
കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്ലോഗർമാരുടെ നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓൾട്ടറേഷൻ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു. 
 
ഇക്കാര്യത്തിൽ തുടർനടപടിക്കായി ഇരുവരോടും ഇന്ന് ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഇരുവരും രാവിലെ ആർടിഒ ഓഫീസിൽ എത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതിനെ തുടർന്ന് ഇവരുടെ നിരവധി ആരാധകർ ആർടിഒ ഓഫീസിൽ എത്തി.
 
 വ്ലോ​ഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്കുതർക്കമായതിനെ തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ  ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments