Publish Date: Fri, 06 Aug 2021 (20:47 IST)
Updated Date: Fri, 06 Aug 2021 (20:49 IST)
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന്റെ പരാതിയില്‍ ഹരീഷ് വാസുദേവിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. പാലക്കാട് മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് നിര്‍ദേശം നല്‍കിയത്.
എസ്‌സി, എസ്ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമര്‍ശം എന്നീ കാര്യങ്ങളാണ് പരാതിയില്‍ ഉള്ളത്. പൊലീസിനെ സമീപിച്ചിട്ട് നടപടിയില്ലാത്തതിനാലാണ് കോടതിയില്‍ പോയതെന്ന് പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞു.