Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, എങ്ങനെ വ്യാജനെ അറിയാം?, പോം വഴി നിർദേശിച്ച് എംവിഡി

MVD,MVD Kerala

അഭിറാം മനോഹർ

, തിങ്കള്‍, 28 ഏപ്രില്‍ 2025 (19:23 IST)
MVD Kerala
ട്രാഫിക് നിയമം ലംഘിച്ചുവെന്ന് കാണിച്ച് പലരുടെയും വാട്‌സാപ്പ് നമ്പറുകളിലേക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നുള്ള വ്യാജസന്ദേശം വഴി തട്ടിപ്പ് നടത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. നിരവധി പേരാണ് ഈ തട്ടിപ്പില്‍ കുടുങ്ങിയിട്ടുള്ളത്. ഇത്രയും കാലം ഇംഗ്ലീഷില്‍ മാത്രമായിരുന്നു തട്ടിപ്പെങ്കില്‍ ഇപ്പോള്‍ മലയാളത്തിലും ഇത്തരം സന്ദേശങ്ങള്‍ വന്നുതുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ ഈ തട്ടിപ്പില്‍ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
 
കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും mParivahan ല്‍ നിന്നുള്ള സന്ദേശങ്ങള്‍ വന്ന് തുടങ്ങിയത്. ട്രാഫിക് വയലേഷന്‍ നോട്ടീസ് എന്ന പേരില്‍ വരുന്ന സന്ദേശത്തിനൊപ്പം എപികെ ഫയലും ലഭിക്കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഫോണിലുള്ള ബാങ്ക് വിവരങ്ങള്‍, പാസ്വേഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ ഒരുകാരണവശാലും ഇത്തരം മെസേജുകളില്‍ നിന്നുള്ള എപികെ ഫയല്‍ ഓപ്പണ്‍ ചെയ്യരുതെന്നാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.
 
 മോട്ടോര്‍ വാഹനവകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
 
വ്യാജനാണ് പെട്ടു പോകല്ലെ.
 
Traffic violation notice എന്ന പേരില്‍ പലരുടെയും വാട്‌സ് ആപ്പ് നമ്പരിലേക്ക് മലയാളത്തില്‍ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്.
 നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്.
 ഇത് വ്യാജനാണ്. നിങ്ങള്‍ ആ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് Details,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും APK ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.
 
മോട്ടോര്‍ വാഹന വകുപ്പോ, പോലിസോ സാധാരണയായി വാട്ട്‌സ് അപ്പ് നമ്പറിലേക്ക് നിലവില്‍ ചലാന്‍ വിവരങ്ങള്‍ അയക്കാറില്ല. അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആര്‍ സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാന്‍ സൈറ്റ് വഴി  അയക്കാറുള്ളത്.
ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം മെസേജുകള്‍ വന്നാല്‍ https://echallan.parivahan.gov.in എന്ന സൈറ്റില്‍ കയറി  Check Pending transaction എന്ന മെനുവില്‍ നിങ്ങളുടെ വാഹന നമ്പറോ,ചലാന്‍ നമ്പറോ നല്‍കിയാല്‍ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാന്‍ പെന്റിങ്ങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്.
ഏതെങ്കിലും തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ കുടുംബം