Webdunia - Bharat's app for daily news and videos

Install App

'ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽതന്നെ, കേന്ദ്രത്തിന്റെ സഹായവും ലഭ്യമാണ്'; റവന്യൂ മന്ത്രി

'ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽതന്നെ, കേന്ദ്രത്തിന്റെ സഹായവും ലഭ്യമാണ്'; റവന്യൂ മന്ത്രി

Webdunia
വെള്ളി, 10 ഓഗസ്റ്റ് 2018 (12:30 IST)
സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്‌ടത്തിൽ ദുരിതാശ്വാസ പ്രവർത്തനം ശരിയായ രീതിയിലാണ് പോകുന്നതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. എല്ലാത്തിനും മുന്നൊരുക്കങ്ങൾ ഉണ്ടായതുകൊണ്ട് വലിയ ദുരന്തങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. മികച്ച രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യത്തിന്റെ സഹായവും ഇപ്പോൾ ലഭ്യമാണ്.
 
ബലിതര്‍പ്പണമടക്കമുള്ള കാര്യങ്ങളില്‍ വിശ്വാസത്തിനനുസൃതമായി ജാഗ്രതയോടെ ചെയ്യുക. സര്‍ക്കാരിനോട് ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കണം. ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നതോടെ ജലനിരപ്പ് വര്‍ധിക്കാതിരിക്കാന്‍ ഇടമലയാറില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതില്‍ അല്പം കുറവ് വരുത്തിയിട്ടുണ്ട്. കേന്ദ്ര സംഘം ഇപ്പോഴും കേരളത്തിലുണ്ട്. ദുരന്തസമയത്ത് തന്നെ കേന്ദ്ര സംഘം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. അത് കേരളത്തിന് അനുകൂലമാണ്. അവലോകന യോഗത്തിന് ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 
അടുത്ത 48 മണിക്കൂർ സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുക്കിയിൽ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നെങ്കിലുംനീരൊഴുക്കിന് കുറവില്ലാത്തതുകൊണ്ട് മൂന്ന് ഷട്ടറുകളും ഒരു മീറ്റർ വീതം വീണ്ടും ഉയർത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments