Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ ഇ ഇസ്മായില്‍ വിഷയം അടഞ്ഞ അധ്യായം; അദ്ദേഹത്തിനെതിരെ തത്കാലം നടപടിയില്ലെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്

ഇസ്മായിലിനെതിരെ തത്കാലം നടപടിയില്ല

കെ ഇ ഇസ്മായില്‍ വിഷയം അടഞ്ഞ അധ്യായം; അദ്ദേഹത്തിനെതിരെ തത്കാലം നടപടിയില്ലെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്
ന്യൂഡല്‍ഹി , ശനി, 25 നവം‌ബര്‍ 2017 (14:41 IST)
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്ന് പാർട്ടിയെ വെട്ടിലാക്കിയ പരാമർശം നടത്തിയ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ ഇ  ഇസ്മായിലിനെതിരെ തൽക്കാലം നടപടി വേണ്ടെന്ന് തീരുമാനം. ഡൽഹിയിൽ ചേർന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടീവാണ് ഈ തീരുമാനം കൈക്കൊണ്ടത്. 
 
ഇസ്മായില്‍ വിഷയം അടഞ്ഞ അധ്യായമാണ്. അതെല്ലാം സംസ്ഥാനത്തുവച്ചുതന്നെ പരിഹരിക്കാന്‍ സാധിക്കുന്ന വിഷയമാണ്. വേണമെങ്കില്‍ ജനുവരി 8ന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും സിപിഐഎമ്മുമായുള്ള പ്രശ്‌നം കേരളത്തില്‍ വച്ചുതന്നെ പരിഹരിക്കുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
 
നേരത്തെ ഇസ്മയിലിന്റെ പ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയ  സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂട്ടീ​​​വ് അദ്ദേഹത്തെ എൽഡിഎഫ് യോഗത്തിനുള്ള പ്രതിനിധി സ്ഥാനത്ത് നിന്നും നീക്കാൻ തീരുമാനിച്ചിരുന്നു. നടപടിയെന്താണെന്ന കാര്യം സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നരേന്ദ്രഭായ്... ആലിംഗന തന്ത്രം പരാജയപ്പെട്ടു’; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി