Webdunia - Bharat's app for daily news and videos

Install App

തൃപ്തി ദേശായിയോട് മടങ്ങി പോവാന്‍ അഭ്യര്‍ത്ഥിച്ച്‌ മന്ത്രി ഇപി ജയരാജന്‍ വിമാനത്താവളത്തിൽ‍; നിലപാടിൽ മാറ്റമില്ലാതെ ഭൂമാതാ ബ്രിഗേഡ് നേതാവും സംഘവും

തൃപ്തി ദേശായിയോട് മടങ്ങി പോവാന്‍ അഭ്യര്‍ത്ഥിച്ച്‌ മന്ത്രി ഇപി ജയരാജന്‍ വിമാനത്താവളത്തിൽ‍; നിലപാടിൽ മാറ്റമില്ലാതെ ഭൂമാതാ ബ്രിഗേഡ് നേതാവും സംഘവും

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (07:53 IST)
ശബരിലമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവും ആക്‌ടിവിസ്‌റ്റുമായ തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതോടെ പ്രശ്‌നങ്ങൾ കൂടുതൽ ശക്തം. അതിനിടെ ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയോട് മടങ്ങി പോവാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിമാനത്താവളത്തില്‍ നേരിട്ടെത്തി മന്ത്രി ഇപി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. 
 
തൃപ്തി ദേശായിക്ക് വ്യക്തിപരമായ സുരക്ഷ പൊലീസ് നല്‍കില്ലെന്നും വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തൃപ്തി ദേശായി. അതേസമയം, അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നതുകൊണ്ടുതന്നെ തൃപ്‌തി ദേശായിയേയും സംഘത്തിനേയും ഉടൻ തന്നെ വിമാനത്താവളത്തിന് പുറത്തുകൊണ്ടു പോകണമെന്ന് വിമാനത്താവള അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം മടക്കി അയക്കണമെന്നാണ് ആവശ്യം. 
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തൃപ്‌തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. എന്നാൽ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവർക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. 
 
വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ സംഘമാണ് പ്രതിഷേധവുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഹിന്ദു വികാരത്തെ തകര്‍ക്കാന്‍ തൃപ്തി ദേശായിയെ അനുവദിക്കില്ലെന്നാണ് അവരുടെ നിലപാട്.
 
അതേസമയം, തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യം ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ ടാക്സികളൊന്നും ഓട്ടം പോകാന്‍ തയ്യാറാകുന്നില്ല. ഓൺലൈൻ ബുക്ക് ചെയ്‌ത് ടാക്‌സിയിൽ പോകാൻ ശ്രമം നടത്തിയതും വിഫലമായി.
 
പ്രതിഷേധത്തെ ഭയന്നാണ് ടാക്സി ഡ്രൈവര്‍മാര്‍ യാത്രയ്ക്ക് തയ്യാറാകാത്തത്. കൊച്ചിയിൽ നിന്നേ ഇത്തരത്തിലുള്ള പ്രതിഷേധം ഉണ്ടായത് തൃപ്‌തിക്കും സംഘത്തിനും കടുത്ത വെല്ലുവിളി തന്നെയാണ്. ഇനി പൊലീസ് വാഹനത്തിൽ ഇവരെ പുറത്തിറക്കാനുള്ള ശ്രമമാണ് നടക്കുന്നതെങ്കിൽ അത് പ്രതിഷേധവും സംഘർഷവും കൂടുതൽ ശക്തമാക്കും.
 
ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പൊലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍ ശനി ശിംഘനാപുര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദര്‍ഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം

കുട്ടികളെ ഉപദ്രവിക്കുന്ന ആര്‍ക്കെതിരെയും നടപടി: വിദ്യാഭ്യാസ മന്ത്രി

Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു; സ്ഥിരീകരണം

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

കന്നുകാലികളെയും മറ്റുവളര്‍ത്തുമൃഗങ്ങളെയും ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കും, പക്ഷെ ഇക്കാര്യങ്ങള്‍ ചെയ്യണം

അടുത്ത ലേഖനം
Show comments