സർവകക്ഷി യോഗം പരാജയം; പൊട്ടിത്തെറിച്ച് പ്രതിപക്ഷം, നിലപാടിൽ ഉറച്ച് സർക്കാർ, ശബരിമല പ്രശ്നം സങ്കീർണ്ണമാകുന്നു
സർവകക്ഷി യോഗം പരാജയം; പൊട്ടിത്തെറിച്ച് പ്രതിപക്ഷം, നിലപാടിൽ ഉറച്ച് സർക്കാർ, ശബരിമല പ്രശ്നം സങ്കീർണ്ണമാകുന്നു
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് അന്തിമതീരുമാനത്തിലേക്കു യോഗം എത്തിച്ചേര്‍ന്നത്.
യുവതികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ നിന്ന് സര്‍ക്കാര്‍ തീരുമാനം മാറ്റാത്തതോടെ യുഡിഎഫും ബിജെപിയും യോഗം ബഹിഷ്കരിച്ചു. അതേസമയം, സര്‍വകക്ഷിയോഗം പ്രഹസനമാണെന്നും സമവായ നീക്കങ്ങള്‍ ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന് ഈ വിഷയത്തില്‍ പിടിവാശിയാണ് ഉള്ളത്. ഈ വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. അതേസമയം, സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞുവെന്നും ബിജെപി പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രതികരണം.
സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് യോഗത്തിന്റെ ആമുഖപ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍വിധിയോടെയല്ല പെരുമാറുന്നത്. ശബരിമലയില്‍ എത്തുന്ന വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യവും ഒരുക്കും. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് മറ്റ് വഴികളൊന്നുമില്ല. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.