Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലം ജില്ലയില്‍ പലയിടത്തും നേരിയ ഭൂചലനം

കൊല്ലം ജില്ലയില്‍ പലയിടത്തും നേരിയ ഭൂചലനം
, ബുധന്‍, 6 ഏപ്രില്‍ 2022 (11:52 IST)
കൊല്ലം ജില്ലയില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 11.41 ഓടെ പത്തനാപുരം, നിലമേല്‍, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചമുതല്‍ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. രാത്രി മഴ തോര്‍ന്ന ശേഷം 11.37 നും 11.41 നും ഇടക്കായിരുന്നു ഭൂചലനം ഉണ്ടായത്. ഇതിന്റെ വ്യാപ്തി എത്രയുണ്ട് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടുന്ന സാഹചര്യം ഉണ്ടായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്‍ബീര്‍ കപൂറിന്റേയും ആലിയഭട്ടിന്റേയും വിവാഹം ഏപ്രില്‍ 17ന് നടക്കും