Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് രണ്ടുജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടു!

സംസ്ഥാനത്ത് രണ്ടുജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടു!

സിആര്‍ രവിചന്ദ്രന്‍

, ശനി, 15 ജൂണ്‍ 2024 (13:21 IST)
സംസ്ഥാനത്ത് രണ്ടുജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഭൂചലനം ഉണ്ടായത്. തൃശൂര്‍ ജില്ലയിലെ കുന്നംകുളം, ഗുരുവായൂര്‍, എരുമപ്പെട്ടി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടെ രണ്ടു സെക്കന്റാണ് ഭൂചലനം ഉണ്ടായത്. പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനം ഉണ്ടായത്.
 
തൃശൂരിലും പാലക്കാടും രാവിലെ 8.16നാണ് ഭൂകമ്പം ഉണ്ടായത്. രണ്ടിടത്തേയും ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2021ലും ഇവിടെ ഭൂചലനം ഉണ്ടായിരുന്നു. അന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചു; ആദ്യഘട്ടത്തില്‍ പത്ത് വാര്‍ഡുകളിലായി 12,000 കണക്ഷനുകള്‍