Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററിഅലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററിഅലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (19:02 IST)
ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിച്ചു.
 
First Suppl.Allotment Results എന്ന ലിങ്കില്‍ അപേക്ഷാ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്ത് അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് വിവരങ്ങള്‍ മനസിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും കഴിയും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 14 വൈകുന്നേരം 4 മണി വരെ സ്‌കൂളില്‍ പ്രവേശനം നേടാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവര്‍ക്ക് താല്‍ക്കാലിക പ്രവേശനം അനുവദനീയമല്ല. അലോട്ട്മെന്റ്  ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥി സെപ്റ്റംബര്‍ 14 വൈകുന്നേരം 4 മണിക്ക് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ സ്ഥിര പ്രവേശനം നേടാതിരുന്നാല്‍ അഡ്മിഷന്‍ നടപടികളില്‍ നിന്നും പുറത്താകുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളില്ലാതിരുന്ന വീട്ടിൽ നിന്ന് 50 പവനും 3 ലക്ഷം രൂപയും കവർന്നു