Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ 14ന്

ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ 14ന്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (16:08 IST)
കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വ്വകലാശാല(KUHS) അംഗീകരിച്ച 2023-24 വര്‍ഷത്തെ ബി.എസ്.സി നേഴ്സിംഗ്(ആയുര്‍വേദം), ബി.ഫാം(ആയുര്‍വേദം) എന്നീ കോഴ്സുകളിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് എല്‍.ബി.എസ് റീജണല്‍ സെന്ററുകളില്‍ ഡിസംബര്‍ 14 ന് നടത്തും.
 
www.lbscentre.kerala.gov.inഎന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് ഏതെങ്കിലും എല്‍.ബി.എസ് റീജണല്‍ സെന്ററുകളില്‍ നേരിട്ട് ഹാജരായി രാവിലെ 11നു മുന്‍പായി രജിസ്റ്റര്‍ ചെയ്ത് അലോട്ട്മെന്റില്‍ പങ്കെടുക്കാം.  അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അലോട്ട്മെന്റ് മെമ്മോ സഹിതം കോളേജില്‍ ഫീസ് ഒടുക്കി ഡിസംബര്‍ 15, 16 തീയതികളില്‍ പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:04712560363,364.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംഗപ്പൂരില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു