Webdunia - Bharat's app for daily news and videos

Install App

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ നടക്കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ഫെബ്രുവരി 2024 (14:58 IST)
ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗം വിജ്ഞാപനമിറക്കി. ജില്ലയില്‍ 22 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ പരീക്ഷാ കേന്ദ്രങ്ങളാകും. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷ പരീക്ഷകളാണ് മെയ് മാസത്തില്‍ നടക്കുക. പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് അഞ്ച് ആണ്.
 
ഗ്രേഡിങ് രീതിയിലാണ് തുല്യതാ പരീക്ഷയും നടക്കുക. നിരന്തര മൂല്യനിര്‍ണ്ണയം, പ്രായോഗിക മൂല്യനിര്‍ണ്ണയം, ആത്യന്തിക മൂല്യനിര്‍ണ്ണയം എന്നിവ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഗ്രേഡിങ് സമ്പ്രദായം. ജില്ലയില്‍ 29 സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം മുതിര്‍ന്ന പഠിതാക്കളാണ് തുല്യതാ പരീക്ഷക്ക് തയാറെടുക്കുന്നത്.കോഴ്സിന്റെ നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പൊതുപരീക്ഷയുടെ നടത്തിപ്പ് ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനുമാണ്.
 
പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 95264 13455, 9947528616 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമാകും; ഈ ജില്ലകളില്‍ ശക്തമായ മഴ

അമേരിക്കൻ ഗ്രീൻ കാർഡും നോക്കി നിൽക്കുന്ന ഇന്ത്യകാർക്ക് മുഖത്തിനിട്ട് അടി, അമേരിക്കയിൽ ജനിച്ചത് കൊണ്ട് മാത്രം പൗരത്വം നൽകില്ലെന്ന് ട്രംപ്

പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടുമെന്ന് കരുതിയിരുന്നില്ലെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്തും, നിയമം പാസാക്കി ഇസ്രായേല്‍ പാര്‍ലമെന്റ്

അടുത്ത ലേഖനം
Show comments