Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗജന്യ ലാപ്‌ടോപ് വിതരണം: മാര്‍ച്ച് 16 വരെ അപേക്ഷിക്കാം

Education Kerala News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 14 ഫെബ്രുവരി 2024 (11:28 IST)
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് എം.ബി.ബി.എസ്, എന്‍ജിനിയറിങ്, എം.സി.എ, എം.ബി.എ, എം.എസ്സി നഴ്‌സിങ്, ബി.എസ്സി നഴ്‌സിങ്, ബി.ഡി.എസ്. ബി.ഫാം, എം.ഫാം, ഫാം-ഡി, ബി.എസ്സി ഫോറസ്ട്രി, എം.എസ്സി അഗ്രികള്‍ച്ചര്‍, ബി.എസ്സി അഗ്രികള്‍ച്ചര്‍, എം.വി.എസ്സി, ബി.വി.എസ്സി, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, എല്‍.എല്‍.ബി, എല്‍.എല്‍.എം, ഓള്‍ പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കു സൗജന്യമായി ലാപ്ടോപ് വിതരണം ചെയ്യുന്നു. 
 
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 16. അപേക്ഷയും മറ്റ് വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരസേനയിലേക്ക് അഗ്‌നിവീര്‍ റിക്രൂട്‌മെന്റ്; അപേക്ഷിക്കാനുള്ള അവസാന തിയതി ഇതാണ്