Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലുവര്‍ഷ ബിരുദ പദ്ധതി അടുത്ത അധ്യയന വര്‍ഷംമുതല്‍; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കഴിഞ്ഞു

നാലുവര്‍ഷ ബിരുദ പദ്ധതി അടുത്ത അധ്യയന വര്‍ഷംമുതല്‍; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കഴിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 മെയ് 2024 (10:31 IST)
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പദ്ധതിയോടനുബന്ധിച്ച് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വ്വഹിച്ചു.
 
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനന്തമായ സാധ്യതകള്‍ നല്‍കുന്ന ഒരു വിദ്യാഭ്യാസ പദ്ധതിയാണ് അന്തര്‍ദ്ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള നാലുവര്‍ഷ ബിരുദ പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ബിരുദം തെരഞ്ഞെടുക്കുന്നതില്‍ വലിയ തോതിലുള്ള സ്വാതന്ത്ര്യവും അവസരങ്ങളും നല്‍കുന്ന ഒരു കരിക്കുലമാണ് നാലുവര്‍ഷ ബിരുദ പദ്ധതിയുടെ ഏറ്റവും പ്രധാന സവിശേഷത. മൂന്നു വര്‍ഷം കൊണ്ട് ബിരുദ പഠനം അവസാനിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം താല്പര്യമുള്ളവര്‍ക്ക് നാലുവര്‍ഷ ഓണേഴ്‌സ് അല്ലെങ്കില്‍ ഓണേഴ്‌സ് വിത്ത് റിസേര്‍ച്ച് ബിരുദം നേടാനുള്ള അവസരവും പുതിയ പാഠ്യപദ്ധതിയിലുണ്ട്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ മാറ്റത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയെന്നത് അത്യാവശ്യമാണ്. ഈയൊരു ലക്ഷ്യം മുന്നില്‍ കണ്ടാണ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ചേര്‍ന്ന് ഈ ഓറിയന്റേഷന്‍ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തയ്യാറാക്കിയ നാലുവര്‍ഷ ബിരുദ പ്രോഗ്രാം ലഘുലേഖ മന്ത്രി പ്രകാശനം ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

K.Sudhakaran: കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു