വ്രതശുദ്ധിയില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു
വ്രതശുദ്ധിയില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു
വ്രതശുദ്ധിയുടെ മുപ്പത് ദിനങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പ്രാര്‍ത്ഥനകള്‍ക്കായി ഈദ് ഗാഹുകള്‍ തുറന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ചൊവ്വാഴ്ച രാത്രി മുതല്‍ എങ്ങും തക്‌ബീര്‍ ധ്വനികളുയരുന്നു. അല്ലാഹുവാണ് ഏറ്റവും വലിയവനെന്നും അവനല്ലാതെ ആരാധ്യനില്ലെന്നുമുള്ള പ്രഖ്യാപനമാണ് തക്‌ബീര്‍. പെരുന്നാള്‍ നമസ്കാരത്തിനായി വിശ്വാസികള്‍ ബുധനാഴ്ച രാവിലെ ഈദ് ഗാഹുകളിലും പള്ളികളിലും ഒരുമിച്ചു കൂടി.
പെരുന്നാള്‍ നമസ്കാരത്തിനു ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കും.