Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസപ്പിറവി കണ്ടില്ല, കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്‌ച

മാസപ്പിറവി കണ്ടില്ല, കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്‌ച
, വെള്ളി, 22 മെയ് 2020 (19:59 IST)
കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ രംസാൻ പൂർത്തിയാക്കി ഞായറാഴ്‌ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍,സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവർ അറിയിച്ചു.
 
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിസ്‌കാരം വീട്ടിൽ തന്നെ നടത്തണമെന്നും ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്നും ഖാസിമാർ ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ്: പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് പകരം സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി