Webdunia - Bharat's app for daily news and videos

Install App

എല്‍ദോസ് കുന്നപ്പിള്ളിയുടെ ടീ ഷര്‍ട്ട് പരാതിക്കാരിയുടെ വീട്ടില്‍; പകുതി ഉപയോഗിച്ച മദ്യക്കുപ്പിയും കണ്ടെടുത്തു

സംഭവദിവസം എല്‍ദോസ് പരാതിക്കാരിയുടെ വീട്ടിലേക്ക് മദ്യവുമായാണ് എത്തിയതെന്ന് പരാതിയില്‍ പറയുന്നുണ്ട്

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (08:50 IST)
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുത്തു. പരാതിക്കാരിയായ യുവതിയെ എംഎല്‍എ മര്‍ദിച്ചെന്ന് പറയുന്ന ദിവസം ധരിച്ചിരുന്ന ടീ ഷര്‍ട്ട് പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. മര്‍ദനമേല്‍ക്കുമ്പോള്‍ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളും പകുതി ഉപയോഗിച്ച മദ്യക്കുപ്പിയും പൊലീസിന് ലഭിച്ചു. പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത തെളിവുകള്‍ ഏറെ നിര്‍ണായകമാണ്. 
 
സംഭവദിവസം എല്‍ദോസ് പരാതിക്കാരിയുടെ വീട്ടിലേക്ക് മദ്യവുമായാണ് എത്തിയതെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇത് തെളിയിക്കുന്ന പകുതി ഉപയോഗിച്ച മദ്യക്കുപ്പിയാണ് പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. എറണാകുളത്തെ വിവിധ കേന്ദ്രങ്ങളിലും പെരുമ്പാവൂരിലെ വീട്ടിലും എംഎല്‍എ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയിരുന്നു. അതേസമയം, എംഎല്‍എ ഇപ്പോഴും ഒളിവിലാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments