Webdunia - Bharat's app for daily news and videos

Install App

ചില പഞ്ചായത്തുകളില്‍ തമിഴിലും കന്നടയിലും ബാലറ്റ് പേപ്പര്‍

എ കെ ജെ അയ്യര്‍
ഞായര്‍, 29 നവം‌ബര്‍ 2020 (13:06 IST)
തിരുവനന്തപുരം: അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉള്ള നിയോജക മണ്ഡലങ്ങളില്‍ ഉള്ള ചില പഞ്ചായത്തുകളില്‍ തമിഴിലും കന്നടയിലും ബാലറ്റ് പേപ്പര്‍ ഉണ്ടാവും. ബാലറ്റ് പേപ്പറിനൊപ്പം വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയും ഇത്തരത്തില്‍ അച്ചടിക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി.
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ ചില വാര്‍ഡുകളില്‍ മലയാളത്തിനൊപ്പം തമിഴിലും കാസര്‍കോട്ടെ ചില വാര്‍ഡുകളില്‍ കന്നഡ ഭാഷയിലും ബാലറ്റ് പേപ്പറും ബാലറ്റ് ലേബലും അച്ചടിക്കും.
 
ഒട്ടാകെ 36 ഗ്രാമ പഞ്ചായത്തുകളില്‍ 375  വാര്‍ഡുകളില്‍ തമിഴിലും 18 ഗ്രാമ പഞ്ചായത്തുകളില്‍ 228  വാര്‍ഡുകളില്‍ കന്നടയിലും ബാലറ്റ്  പേപ്പര്‍ അച്ചടിക്കും.  ഇതിനൊപ്പം ബ്ലോക്ക് പഞ്ചായത് പരിധിയില്‍ 36 ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് പരിധിയില്‍ 375 വാര്‍ഡുകളിലും തമിഴില്‍ ബാലറ്റും പേപ്പറും ഉണ്ടാവും.
 
മുനിസിപ്പാലിറ്റി പരിധിയില്‍ മൂന്നു വാര്‍ഡുകളില്‍ തമിഴിലും 38 വാര്‍ഡുകളില്‍ കന്നടയിലും ഇവ അച്ചടിക്കുന്നുണ്ട്. ഇതിനൊപ്പം തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ആകെ രണ്ട് വാര്‍ഡുകളിലാണ് തമിഴ് ബാലറ്റ് പേപ്പറും ലേബലും അച്ചടിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 224 മരണം, ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

Israel - Iran Conflict: അനാവശ്യമായി സഞ്ചരിക്കരുത്, ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ഒഴിപ്പിക്കുന്നതിന് തടസമില്ല; ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ച് ഇറാന്‍

Reading Day Wishes in Malayalam: വായനാദിന ആശംസകള്‍ മലയാളത്തില്‍

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ മരണം 224; രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments