തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതു സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലയില്‍ മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാധ്യമങ്ങളെ സംബന്ധിച്ച മറ്റു വിഷയങ്ങളിലും സമിതി തീരുമാനമെടുക്കും.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതിയുടെ കണ്‍വീനര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറാണ്. പി.ആര്‍.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, കളക്ടറേറ്റിലെ ലോ ഓഫിസര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണു സമിതി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ
[email protected] എന്ന ഇ-മെയിലിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന് എന്ന വിലാസത്തിലോ പരാതികള്‍ അറിയിക്കാം.