Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം: ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ 80 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വിതരണം ചെയ്യാനാരംഭിച്ച മെഡിക്കല്‍ സ്‌റ്റോര്‍ അടച്ചു

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം: ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ 80 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വിതരണം ചെയ്യാനാരംഭിച്ച മെഡിക്കല്‍ സ്‌റ്റോര്‍ അടച്ചു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 27 മാര്‍ച്ച് 2024 (10:37 IST)
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടയ്ക്കാന്‍ ജില്ലാ വരണാധികാരി ഉത്തരവിട്ടു. 80 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന വാഗ്ദാനത്തിലാണ് മെഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷമാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രണ്ടു വ്യക്തികള്‍ ജില്ലാ വരണാധികാരിക്കു പരാതി നല്‍കിയിരുന്നു.
 
പരാതി പരിഗണിച്ച എറണാകുളം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍, ട്വന്റി ട്വന്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കല്‍ സ്റ്റോറില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് സമയത്ത് ജോര്‍ദാനില്‍ അകപ്പെട്ടുപോയ ആടുജീവിതം ടീമിനെ തിരികെ എത്തിക്കാന്‍ പരിശ്രമിച്ചത് സുരേഷ് ഗോപി; പ്രമോഷനില്‍ നന്ദി പറയാത്തതില്‍ ബിജെപി