Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
, വെള്ളി, 6 ജനുവരി 2023 (12:55 IST)
സംസ്ഥാനത്തെ അന്തിമവോട്ടർ പട്ടിക പുറത്ത്. പട്ടികയിൽ 5.69 ലക്ഷം വോട്ടർമാർ കുറഞ്ഞു. ആധാർ നമ്പർ ശേഖരിച്ച് ഇരട്ടിച്ച പേരുകൾ നീക്കം ചെയ്യൻ തുടങ്ങിയതിന് ശേഷം പ്രസിദ്ധീകരിച്ച ലോക്സഭാ, നിയമസഭാ അന്തിമ വോട്ടർ പട്ടികയിലെ കണക്കാണിത്.
 
2022 ജനുവരിയിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2,73,65,345 വോട്ടർമാരാണുണ്ടായിരുന്നത്. ഇരട്ടിച്ചവരെയും സ്ഥലം മാറിയവരെയും മരിച്ചവരെയും നീക്കം ചെയ്തുള്ള പുതിയ പട്ടികയിൽ ആകെ 2,67,95,581 പേരാണുള്ളത്. പട്ടിക www.ceo.kerala.gov.in എന്ന വെബ്സൈറ്റിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറിൽ നിന്നും ലഭിക്കും.  2,67,95,581 വോട്ടർമാരിൽ 1,38,26,149 സ്ത്രീകളും 1,29,69,158 പുരുഷന്മാരും 274 ട്രാൻസ് ജൻഡേഴ്സുമാണുള്ളത്.  1,78,068 പേരുകളാണ് പുതുതായി ചേർത്തത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബത്തേരി ടൗണിൽ രാത്രിയിൽ കാട്ടാനയിറങ്ങി, കാൽനടക്കാരനെ തുമ്പിക്കൈകൊണ്ട് അടിച്ച് നിലത്തിട്ടു