Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭാ തെരഞ്ഞെടുപ്പ്: യുവാക്കളുടെ കയ്യിൽ അഞ്ചിന്റെ പൈസയില്ല, തല മുതിർന്നവർക്കോ കാശിനൊരു പഞ്ഞവുമില്ല

കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങണമെങ്കിൽ സ്ഥാനാർഥികളുടെ കയ്യിൽ കാശു വേണം. എന്നാൽ ഇപ്പോഴത്തെ സ്ഥിതി കുറച്ച് മോശമാണ്. യുവ സ്ഥാനാർഥികളുടെ കയ്യിൽ കാശില്ല, എന്നാൽ തല മുതിർന്ന നേതാക്കൾക്കോ പണത്തിന് ഒരു കുറവു‌മില്ല. തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്
ആലപ്പുഴ , ചൊവ്വ, 26 ഏപ്രില്‍ 2016 (17:56 IST)
കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങണമെങ്കിൽ സ്ഥാനാർഥികളുടെ കയ്യിൽ കാശു വേണം. എന്നാൽ ഇപ്പോഴത്തെ സ്ഥിതി കുറച്ച് മോശമാണ്. യുവ സ്ഥാനാർഥികളുടെ കയ്യിൽ കാശില്ല, എന്നാൽ തല മുതിർന്ന നേതാക്കൾക്കോ പണത്തിന് ഒരു കുറവു‌മില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാർഥികൾ നൽകിയ സ്ത്യവാങ്മൂലത്തിലാണ് സാമ്പത്തിക പ്രശ്നം സൂചിപ്പിക്കുന്നത്.
 
ചെങ്ങന്നൂരിൽ മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർഥി ഒഇ എസ് ശ്രീധരൻ പിള്ളയാണ് തലമൂത്ത നേതാക്കളിൽ സ്വത്ത് കൂടുതൽ ഉള്ളയാൾ. കണക്കെടുത്താൽ കടം മൂത്ത് നിൽക്കുന്ന യുവ സ്ഥാനാർഥികൾ ഞെട്ടും ! 2.01 കോടി രൂപ കവിയും. 13 ലക്ഷം രൂപ അദ്ദേഹത്തിന് സമ്പാദ്യവുമുണ്ട്. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലാലി വിന്‍സെന്റിന് 1.20 കോടി രൂപയുടെ ആസ്തിയുണ്ട്.
 
ഇനി യുവ സ്ഥാനാർഥികളുടെ കണക്ക് വിവരം എടുത്താൽ കടമാണ് കൂടുതലും  ഹരിപ്പാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രസാദിന്റെ കൈവശം ആകെയുള്ളത് 913 രൂപ മാത്രം. മാവേലിക്കരയിലെ സിനിംങ് എം എൽ എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ആര്‍ രാജേഷിന് വീടുവെയ്ക്കാന്‍ വായ്പ എടുത്തവകയിൽ 8.10 ലക്ഷം രൂപയും കാറ് വാങ്ങാന്‍ എടുത്ത വായ്പയില്‍ 3.30 ലക്ഷവും കടമുണ്ട്. ചേര്‍ത്തലയിലെ യുവ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് ശരത്തും കടക്കാരനാണ്. രണ്ടു ബാങ്കുകളിലായി 2.14 ലക്ഷം രൂപകടമുണ്ട്, സ്വന്തമായി ഭൂമിയുമില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് സ്വകാര്യ ബസിടിച്ച് വനിതാ ഡോക്ടർ മരിച്ചു