Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വി പ്രതീക്ഷിച്ചത്; കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണമെന്നും ദിഗ്‌വിജയ് സിംഗ്

ന്യൂഡല്‍ഹി , വെള്ളി, 20 മെയ് 2016 (12:24 IST)
അഞ്ചു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം കോണ്‍ഗ്രസിന് നിരാശ നല്കുന്നത് ആയിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിംഗ്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 
ആവശ്യത്തിന് ആത്മപരിശോധന നടത്തിയെന്നും ഒരു അഴിച്ചുപണി അത്യാവശ്യമാണെന്നും സിങ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. പരാജയകാരണങ്ങള്‍ വിശകലനം ചെയ്യും. ജനസേവനത്തിലേക്ക് ശക്തമായി മടങ്ങിവരാന്‍ പാര്‍ട്ടിയെ ദിശമാറ്റി വിടുമെന്നും സിങ് പ്രഖ്യാപിച്ചു.
 
കേരളത്തില്‍ ഇടതുപക്ഷത്തോടും അസ്സമില്‍ ബി ജെ പിയോടും തോറ്റതില്‍ പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിങ് ഇങ്ങനെയൊരു അഭിപ്രായവുമായി രംഗത്തെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് തോൽവി; നേതൃത്വനിരയിൽ പാളിച്ചകൾ സംഭവിച്ചു, യു ഡി എഫിന് ഒത്തൊരുമയില്ലായിരുന്നു: വി ഡി സതീശൻ