Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാസര്‍കോട്ട് 67 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും

കാസര്‍കോട്ട് 67 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും

എ കെ ജെ അയ്യര്‍

, ശനി, 12 ഡിസം‌ബര്‍ 2020 (09:17 IST)
കാസര്‍കോട്: പതിനാലാം തീയതി നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ 67 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും 189 ബൂത്തുകളില്‍ വീഡിയോഗ്രാഫിയും ഏര്‍പ്പെടുത്തും. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലെ 99 പോളിങ്  ബൂത്തുകളെയാണ് പ്രശ്ന ബാധിത ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
 
ഇതില്‍ 32 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്നതിന് നെറ്റ് വര്‍ക്ക് സൗകര്യം ഇല്ലാത്തതിനാല്‍, ഇവിടങ്ങളില്‍ വീഡിയോഗ്രാഫി ഏര്‍പ്പെടുത്തും. വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്ന 67 ബൂത്തുകളില്‍ നിന്നുള്ള തത്സമയം വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ കളക്ടറേറ്റില്‍ സജ്ജീകരിക്കുന്ന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ  നേതൃത്വത്തില്‍ വീക്ഷിക്കും.
 
ഈ 99 പ്രശ്ന ബാധിത ബൂത്തുകളില്‍ 84 ബൂത്തുകള്‍ ക്രിട്ടിക്കല്‍ വിഭാഗത്തിലും എട്ട് ബൂത്തുകള്‍ വള്‍നറബിള്‍ വിഭാഗത്തിലും അവശേഷിക്കുന്ന എട്ട് ബൂത്തുകള്‍ അതിര്‍ത്തി മേഖലയിലെ അതീവജാഗ്രത ആവശ്യമുള്ള ബൂത്തുകളും ആണ് .2015 ലെ  തദ്ദേശസ്വയംഭരണ  തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ പോളിങ് നടക്കുകയും അതില്‍ ഒരു സ്ഥാനാര്‍ഥിക്ക് മാത്രം 75 ശതമാനത്തിലെറെ വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകളെയും,  സ്ഥാനാര്‍ഥി പത്തോ അതില്‍ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ബൂത്തുകളെയുമാണ് ക്രിട്ടിക്കല്‍ ബൂത്തുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
 
2015 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2019 മഞ്ചേശ്വരം നിയമസഭാ  ഉപതെരഞ്ഞെടുപ്പിലും അതിക്രമങ്ങള്‍ നടന്ന് പോലീസ്  കേസ്  രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബൂത്തുകളെയാണ് വള്‍ബറബിള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ്, എന്നാൽ ചിലവിട്ടത് വെറും 10 ശതമാനത്തിന് താഴെയെന്ന് വിവരാവകാശരേഖ