Publish Date: Wed, 18 Nov 2020 (17:56 IST)
Updated Date: Wed, 18 Nov 2020 (17:59 IST)
ആലപ്പുഴ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സഹോദരന്മാര്‍ തമ്മില്‍ മത്സരിക്കുന്നത് സ്ഥിരം വാര്‍ത്തയായി മാറുന്നു. ആലപ്പുഴയിലെ ഒരു വാര്‍ഡില്‍ ഇരു മുന്നണികള്‍ക്കുമായി സഹോദരന്മാര്‍ തമ്മിലാണ് പ്രധാനമായും അങ്കം വെട്ടുന്നത്. അരൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡായ സര്‍ക്കാര്‍ ഫിഷറീസ് സ്‌കൂള്‍ വാര്‍ഡില്‍ സഹോദരങ്ങള്‍ തമ്മില്‍ മത്സരിക്കുന്നത്.
അരൂര്‍ മുറിക്കും തറയില്‍ നന്ദന്‍ - ശാന്ത ദമ്പതികളുടെ മൂന്ന് ആണ്‍ മക്കളില്‍ ഇളയവരാണ് എതിര്‍ ചേരികളിലായി നിന്ന് പരസ്പരം മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫിന് വേണ്ടി ഇളയ സഹോദരനായ എം.എന്‍.സിമിലാണ് മത്സരിക്കുന്നത്. സ്വകാര്യ ബാങ്കിലാണ് ഇദ്ദേഹത്തിന് ജോലി. ഇദ്ദേഹത്തിനെതിരെ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ഡാനി നന്ദന്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ശില്പിയാണ് ഇദ്ദേഹം.