Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപതിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ പ്രത്യേക അനുമതി

ഉപതിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ പ്രത്യേക അനുമതി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 9 നവം‌ബര്‍ 2022 (11:37 IST)
മതിയായ രേഖകള്‍ ഹാജരാക്കുന്ന ജീവനക്കാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക അനുമതി ലഭിക്കും. നവംബര്‍ ഒമ്പതിന് തിരുവനന്തപുരം ജില്ലയിലെ കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം,  പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാര്‍ഡുകളിലെ വോട്ടര്‍മാരാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക അനുമതി ലഭിക്കും. 
 
രേഖകള്‍ ഹാജരാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കാന്‍ ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജി20യുടെ അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ഇന്ത്യ; പദവി ഏറ്റെടുക്കുന്നത് ഡിസംബര്‍ ഒന്നിന്