Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 23 ശനിയാഴ്ച വരെ അവസരം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 23 ശനിയാഴ്ച വരെ അവസരം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (12:19 IST)
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 23 ശനിയാഴ്ച വരെ അവസരമുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍  പേര് ചേര്‍ക്കാന്‍ അവസരം. വോട്ടര്‍ പട്ടികയില്‍ പുതുതായി  പേര്  ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും കമ്മീഷന്‍  വെബ്‌സൈറ്റായ   www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിച്ചു വരുന്നു.
 
വ്യക്തികള്‍ക്ക് സിറ്റിസണ്‍ രജിസ്ട്രേഷന്‍ മുഖേനയും അക്ഷയ/ജനസേവന കേന്ദ്രങ്ങള്‍ക്ക് ഏജന്‍സി രജിസ്ട്രേഷന്‍ മുഖേനയും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. സെപ്റ്റംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പ്രകാരം 941 ഗ്രാമ പഞ്ചായത്തുകളിലായി 21563916  ഉം 87 നഗരസഭകളിലായി 3651931 ഉം 6 കോര്‍പ്പറേഷനുകളിലായി  2454689 ഉം വോട്ടര്‍മാരുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വവ്വാലുകളെ ഓടിക്കരുത്, പന്നികളെ ശ്രദ്ധിക്കണം: നിപ വ്യാപനത്തില്‍ മുന്നറയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്