സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കേണ്ട 3 വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കൊല്ലം ജില്ലയിലെ 2 വാര്‍ഡുകളിലും മാവേലിക്കരയിലെ ഒരു വാര്‍ഡിലുമാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ആദ്യഘട്ട തെരഞ്ഞെടുപ്പന്റെ ഭാഗമായി 5 ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി വിശ്വനാഥന്റെ(62) മരണത്തെ തുടര്‍ന്നാണ് അവിടത്തെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. നവംബര്‍ 21നായിരുന്നു അദ്ദേഹത്തിന്റെ മരണം. പന്മന പഞ്ചായത്തിലെ തന്നെ 13ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജു രാസ്‌ക(55) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. മാവേലിക്കര ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ 7ാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടത്തെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. സിപിഎം സ്ഥാനാര്‍ത്ഥിയായ മഹാദേവന്‍പിള്ളയാണ് മരിച്ചത്.